ജാര്‍ഖണ്ഡില്‍ ലോക്ഡൗണില്‍പെട്ട പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി ; ഒന്‍പതു പേര് അറസ്റ്റില്‍
റാഞ്ചി : ജാര്‍ഖണ്ഡില്‍ ലോക്ഡൗണില്‍പെട്ട പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. ഈ മാസം 24 ന് ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്.
തുടര്‍ന്ന് ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് പോയത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Comments are closed.