ക്വാറന്റൈനില്‍ തുടരുമ്പോള്‍ പരിഭ്രാന്തനായി ഇറങ്ങിയോടിയ യുവാവ് മുറിവേല്‍പ്പിച്ച 80കാരി മരണപ്പെട്ടു
ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തി സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദ്ദേശിച്ച യുവാവ് പരിഭ്രാന്തനായി ഇറങ്ങിയോടി കടിച്ച് മുറിവേല്‍പ്പിച്ച വയോധിക മരണപ്പെട്ടു. ജക്കമനയകന്‍പട്ടി സ്വദേശിയാണ് യുവാവ്. 80കാരിയായ നച്ചിയമ്മാളാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ പിതാവ് പിറകേ ഓടിയെത്തിയപ്പോഴേക്കും വീട്ടുമുറ്റത്ത് നിന്ന നച്ചിയമ്മാളിന്റെ കഴുത്തില്‍ കടിച്ചു.
എന്നാല്‍ ബന്ധുക്കളാണ് ഇയാളെ പിടിച്ചു മാറ്റിയത്. സാരമായ മുറിവേറ്റ ഇവരെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം മുറിവേറ്റ നച്ചിയമ്മാള് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഇവര്‍ മരിച്ചു.യുവാവിനെ ബന്ധുക്കള്‍ പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് രേപ്പെടുത്തുകയായിരുന്നു.
Comments are closed.