ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക്
മുംബൈ: കൊവിഡ് വ്യാപനം തുടരുമ്പോള്‍ നാലു ദിവസങ്ങളില്‍ നേരിയ നേട്ടമുണ്ടാക്കിയ ശേഷം വിപണി വീണ്ടും നഷ്ടത്തിലെത്തി. തുടര്‍ന്ന് സെന്‍സെക്സ് 1,100 പോയിന്റ് നഷ്ടത്തില്‍ 28,708.83ലും നിഫ്റ്റി 271 പോയിന്റ് താഴ്ന്ന് 8,400ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. കൂടാതെ പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ക്കു പുറമേ ബജാജ് ഫിനാന്‍സ് അടക്കമുള്ള സ്വകാര്യ ഇടപാടുകാരും നഷ്ടത്തിലാണ്.
നിഫ്റ്റിയില്‍ ബാങ്ക് ഓഹരികള്‍ 3.73 ശതമാനവും വാഹന വിപണി 4 ശതമാനവും നഷ്ടമായിരുന്നു. എന്നാല്‍ സിപ്ല, ഗെയില്‍, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്യുഎല്, ഐ.ടിസി, ഏഷ്യന്‍ പെയിന്റസ് എന്നിവ നിഫ്റ്റിയില്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 22 പൈസയുടെ നഷ്ടത്തില്‍ 75.11 എന്ന നിരക്കിലാണ്.
Comments are closed.