ബാങ്ക് എടിഎമ്മുകള്‍ വഴി ജിയോ നമ്പര്‍ റീചാര്‍ജ് ചെയ്യാവുന്ന സംവിധാനവുമായി ജിയോ

ബാങ്ക് എടിഎമ്മുകള്‍ വഴി ജിയോ നമ്പര്‍ റീചാര്‍ജ് ചെയ്യാവുന്ന സംവിധാനവുമായി ജിയോ. നിലവിൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ജിയോ റീചാർജ് ചെയ്യാം.

റീചാർജ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡും ആ അക്കൗണ്ടിൽ മതിയായ ബാലൻസും ആവശ്യമാണ്. കടയിൽ പോകാതെ നിങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ഘട്ടം 1: എടിഎം മെഷീനിൽ ഡെബിറ്റ് കാർഡ് ഇടുക

ഘട്ടം 2: ‘റീചാർജ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക

ഘട്ടം 3: നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ജിയോ നമ്പർ നൽകുക

ഘട്ടം 4: എടിഎം പിൻ നൽകുക

ഘട്ടം 5: റീചാർജ് തുക തിരഞ്ഞെടുക്കുക. ഇതിനായി, നിങ്ങൾക്ക് ആവശ്യമുള്ള പ്ലാനും റീചാർജ് തുകയും നേരത്തെ അറിഞ്ഞ് വെക്കേണ്ടതുണ്ട്.

ഘട്ടം 6: റീചാർജ് സ്ഥിരീകരിക്കുന്നതിന് എന്റർ അമർത്തുക, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യും.

ഇതിനെക്കാൾ എളുപ്പവും സൌകര്യപ്രദവുമായ സംവിധാനമാണ് ഓൺലൈൻ റീചാർജുകൾ. ഔദ്യോഗിക ജിയോ വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും തേർഡ് പാർട്ടി ഡിജിറ്റൽ പേയ്‌മെന്റ് സൈറ്റുകൾ വഴിയോ നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈൻ വഴി റീചാർജ് ചെയ്യാൻ സാധിക്കും.

Comments are closed.