തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള എട്ടു കിലോമീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അന്‍പത് വീടുകളില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട മേഖലയിലെ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരിശോധന നടത്തും.

അതേസമയം ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടാതെ കുഞ്ഞിന്റെ പിതാവും കോട്ടയം സ്വദേശിയുമായ ഡോക്ടറുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. ഇദേഹത്തിന് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

Comments are closed.