ഐഎസ് ചാവേറാക്രമണത്തില്‍ മലയാളിയെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ എന്‍ഐഎ
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സിഖ് ഗുരുദ്വാരയില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേറാക്രമണത്തില്‍ മലയാളിയെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഒരാളും അക്രമിയും ഇന്ത്യയില്‍ നിന്നുള്ളതായതിനാല്‍, കേസ് റജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഐഎയ്ക്ക് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടി ഇതിനുള്ള അനുമതിക്കായി ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.
തുടര്‍ന്ന് അനുമതി ലഭിച്ചാലുടന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കും. ഇന്റര്‍പോളിന്റെ സഹായവും തേടുന്നതാണ്. അതേസമയം ആക്രമണത്തിനു നേതൃത്വം നല്കിയ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സിനെ പ്രതിചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്യുന്നത്.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരാക്രമണങ്ങള്‍ സ്വന്തം നിലയില്‍ അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്കി കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 പേരില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഡല്‍ഹി സ്വദേശിയാണ്. കൂടാതെ പരുക്കേറ്റവരില്‍ 8 പേര് ഇന്ത്യക്കാരായിരുന്നു.
Comments are closed.