മംഗളൂരുവില്‍ ഇന്ന് രാവിലെ ആറ് മുതല്‍ മൂന്ന് വരെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്
മംഗളൂരു: ദേശീയ ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ മംഗളൂരുവില്‍ ഇന്ന് ാവിലെ ആറ് മുതല്‍ മൂന്ന് വരെ അവശ്യകാര്യങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസര്‍കോട് രണ്ട് പേര് കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്.
അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. അതേസമയം ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയില്‍ വച്ച് മരിക്കുകയായിരുന്നു.
Comments are closed.