ബാറുകളും ബീവറേജുകളും പൂട്ടി ; കണ്ണൂരില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ബാറുകളും ബീവറേജുകളും പൂട്ടിയതിനു പിന്നാലെ കണ്ണൂരില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമാവുകയാണ്. തുടര്‍ന്ന് ചെറുതും വലുതുമായ മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. ആലക്കോട്, കൂത്തുപറമ്പ്, പേരാവൂര്‍ തുടങ്ങി കണ്ണൂരിലെ മലയോരമേഖലകളിലെല്ലാം വ്യാജവാറ്റ് വ്യാപകമാകുകയാണ്. പുഴയോരങ്ങളിലും പാറക്കെട്ടുകള്‍ക്കിടയിലുമെല്ലാം വാറ്റ് നടക്കുകയാണ്.

കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നാണ് പല വാറ്റ് കേന്ദ്രങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. തുടര്‍ന്ന് വാറ്റുന്നതിനായി ഉപയോഗിക്കുന്ന 1020 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. എന്നാല്‍ പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല. പരിശോധന സമയത്തൊന്നും പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിള്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയും നടപടിയുമുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Comments are closed.