ഞങ്ങളുടെ പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂവിനും നിലവാരം കുറഞ്ഞതും അനുയോജ്യമല്ലാത്തതുമായ പിപിഇ നല്കി : ഇപിഎ
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏപ്രില്‍ 14 വരെയുളള 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാനങ്ങളെല്ലാം സേവനം നിര്‍ത്തിവച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്ത് പ്രവര്‍ത്തിക്കുന്ന പ്രത്യേക വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ക്രൂ അംഗങ്ങള്‍ക്ക് നിലവാരമില്ലാത്തതും അനുയോജ്യമല്ലാത്തതും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) നല്‍കുന്നുണ്ടെന്ന് എയര്‍ലൈന്‍ പൈലറ്റുമാരുടെ യൂണിയന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നല്‍കുകയായിരുന്നു.
അതേസമയം ടെസ്റ്റ് കിറ്റുകള്‍, മരുന്നുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, വിദേശത്ത് നിന്ന് വരുന്ന ഇന്ത്യക്കാര്‍ അല്ലെങ്കില്‍ അവരുടെ രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികള്‍ എന്നിവരെ എത്തിക്കുന്നതിന് പ്രത്യേക വിമാനങ്ങള്‍ പറപ്പിക്കാന്‍ എയര്‍ ഇന്ത്യ പോലുള്ള വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കിയിട്ടുണ്ട്.
‘ഞങ്ങളുടെ പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂവിനും നിലവാരം കുറഞ്ഞതും അനുയോജ്യമല്ലാത്തതുമായ പിപിഇ നല്‍കിയിട്ടുണ്ട്, അവ രക്ഷാപ്രവര്‍ത്തനങ്ങളില്‍ എളുപ്പത്തില്‍ കീറുകയോ വിഘടിക്കുകയോ ചെയ്യുന്നു. സാനിറ്റൈസറുകള്‍ വേണ്ടത്ര അളവില്‍ നല്‍കിയിട്ടില്ല, അണുനാശിനി പ്രക്രിയകള്‍ വ്യോമയാന വ്യവസായവുമായി ബന്ധുപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുറവാണ്,’ എക്സിക്യൂട്ടീവ് പൈലറ്റ്സ് അസോസിയേഷന് (ഇപിഎ ) പുരിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
‘ഈ അപര്യാപ്തതകള്‍ വൈറല്‍ എക്സ്പോഷറിനും ഉപകരണങ്ങളിലേക്ക് അണുക്കള്‍ വ്യാപിക്കുന്നതിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു – മാത്രമല്ല ഒരു കമ്മ്യൂണിറ്റി (സ്റ്റേജ് 3) ക്രൂ അംഗങ്ങള്‍, യാത്രക്കാര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ COVID-19 അണുബാധ പകരാന്‍ ഇത് ഇടയാക്കും. എയര്‍ ഇന്ത്യ ജീവനക്കാരില്‍ മിക്കവരും വലിയ റെസിഡന്‍ഷ്യല്‍ സൊസൈറ്റികളിലാണ് താമസിക്കുന്നത്,’ അസോസിയേഷന് പറയുന്നു.
Comments are closed.