താമരശേരിയില്‍ ആറംഗ നായാട്ട് സംഘത്തെ പിടികൂടി ; നാടന്‍തോക്കും തിരകളും കാട്ടു പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു

കോഴിക്കോട്: താമരശേരി പുതുപ്പാടി സെക്ഷനില്‍ കൊളമല വനഭാഗത്ത് നിന്ന് ആയുധങ്ങളുമായി ആറംഗ നായാട്ട് സംഘത്തെ വനംവകുപ്പ് പിടികൂടി. ഉണ്ണികുളം സ്വദേശി മുഹമ്മദ് ജംഷീദ്, ഈങ്ങാപ്പുഴ ചമല്‍ സ്വദേശികളായ സുരേഷ് കുമാര്‍, ജയന്‍, കട്ടിപ്പാറ സ്വദേശകളായ റഫീഖ്, ,ഷെഫീഖ്, കൊക്കയാര്‍ സ്വദേശി ജോസഫ് എന്നിവരാണ് പിടിയിലായത്.

തുടര്‍ന്ന് ഇവരുടെ പക്കല്‍ നിന്ന് നാടന്‍ തോക്ക്, തിരകള്‍, കത്തികള്‍, ടോര്‍ച്ച് ലൈറ്റ്, ഹെഡ് ലൈറ്റ് എന്നിവ പിടിച്ചെടുത്തിരുന്നു. സമീപത്തെ സ്വകാര്യ എസ്റ്റേറ്റ് കെട്ടിടത്തില്‍ ഇവര്‍ ഒളിപ്പിച്ചിരുന്ന എട്ട് കിലോ കാട്ടു പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു. അതേസമയം സംഘത്തിലെ പലരും ഈ മേഖലയില്‍ സ്ഥിരം നായാട്ട് നടത്തുന്ന സംഘത്തിലുളളവരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതികളെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Comments are closed.