ലോക്ക് ഡൗണിനിടെ വീട്ടിലെത്താന്‍ മരണ നാടകം കളിച്ചയാള്‍ അറസ്റ്റിലായി
ശ്രീനഗര്‍: ലോക്ക് ഡൗണിനിടെ വീട്ടിലെത്താന്‍ മരണ നാടകം കളിച്ചയാള്‍ അറസ്റ്റിലായി. പരിക്കുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിന്. എന്നാല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ നടപ്പായ സമയത്താണ് ഹക്കിം പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് വീട്ടിലെത്താനാകാതെ ഇയാള്‍ ആശുപത്രിയില്‍ കുടുങ്ങി.
ഇതോടെ മൂന്നുപേരുടെ സഹായത്തോടെ താന്‍ മരിച്ചതായി ഹക്കിം ദിന് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും ആംബുലന്‍സില്‍ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിയില്‍ വെച്ച് പോലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. എന്നാല്‍ മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റിലുള്ളയാള്‍ ജീവനോടെ ഇരിക്കുന്നത് കണ്ട് കയ്യോടെ പൊക്കുകയും ഇവരെ പിടികൂടി ക്വാറന്റൈനിലാക്കുകയുമായിരുന്നു.
Comments are closed.