പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നു. തുടര്‍ന്ന് 2,56,000-ഓളം വരുന്ന എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും എത്തുന്നത്.

തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്കു നല്‍കാന്‍ സ്വമേധയാ മുന്നോട്ടു വന്നത് എസ്ബിഐയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചിരുന്നു. അതേസമയം എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കോവിഡ്19-ന് എതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു.

Comments are closed.