ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച സര്‍നാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പീഡിയാട്രീക് വിഭാഗത്തിലെ 32കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം സഫ്ദര്‍ജംഗ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ ഭാര്യയ്ക്ക് മാര്‍ച്ച് 26ന് രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ മൂന്നാമത് ഡല്‍ഹി സര്‍ക്കാരിന്റെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിവന്റീവ് ഒാേങ്കാളജി ഡോക്ടറായ 35കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന ഈ കാന്‍സര്‍ ആശുപത്രി അടച്ച് അണുവിമുക്തമാക്കുകയാണ്. അതേസമയം ഡോക്ടറെ രോഹിണിയിലെ ഡോ.ബാബ സാഹേബ് അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യയേയും കുട്ടിയേയും ഇന്ത്യാ ഗേറ്റിനു സമീപമുള്ള ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ഡോക്ടര്‍ വിദേശ യാത്ര നടത്തുകയോ വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെ രോഗം ബാധിച്ചുവെന്നത് സംശയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 120 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Comments are closed.