അരി പൊടിപ്പിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വീട്ടമ്മ പറമ്പിലെ കുളത്തില്‍ മരിച്ചനിലയില്‍
തൃശ്ശൂര്‍ : അരി പൊടിപ്പിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വീട്ടമ്മ പറമ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68) ചൊവ്വാഴ്ച രാവിലെ വീടിന് സമീപമുള്ള ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് ചെവ്വൂര് പാമ്പന്തോടിന് അടുത്തുള്ള പറമ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ ഉച്ചയായിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ കണ്ടത്. എന്നാല്‍ സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. അതേസമയം ആത്മഹത്യ ആകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറയുന്നത്.
Comments are closed.