പരിശോധാന ഫലം നെഗറ്റീവ് ; 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി 2500 പേര്‍ വീടുകളിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ പരിശോധാന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി വിവിധ പ്രവിശ്യകളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കിയ 2500 പേര്‍ വീടുകളിലേക്ക് മടങ്ങി. ശരിയായ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞ് പ്രത്യേകം ഏര്‍പ്പെടുത്തിയ ബസുകളിലാണ് വീടുകളിലേക്ക് മടങ്ങിയത്.

തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന്റെെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും. പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് ക്വാറൈന്റന്‍ സൗകര്യം ഒരുക്കിയിരുന്നത്.

ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങള്‍ മന്ത്രാലയം നല്‍കിയിരുന്നു. അതേസമയം മുറികളില്‍ സ്ഥാപിച്ച സ്‌ക്രീനിലൂടെയും പ്രത്യേക ഫോണ്‍ നമ്പറുകളിലൂടെയും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനുതകുന്ന ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് ബാധ സംശയിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ധാരാളം ഹോട്ടലുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments are closed.