ബജാജ് തങ്ങളുടെ പള്‍സര്‍ NS160 -യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു
ബജാജ് തങ്ങളുടെ പള്‍സര്‍ NS160 -യുടെ ബിഎസ് VI പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചു. 1.04 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. വിപണിയില്‍ ഉള്ള ബിഎസ് IV മോഡലിനെക്കാള്‍ 10,457 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ ബിഎസ് IV മോഡലില്‍ ഉപയോഗിക്കുന്ന കാര്‍ബ്യൂറേറ്ററിന് പകരം ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനത്തോടെയാണ് പുതിയ വാഹനം വിപണിയില്‍ എത്തുന്നത്. ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.
നവീകരിച്ച 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 9,000 rpm -ല്‍ 17.2 bhp കരുത്തും 7,250 rpm -ല്‍ 14.6 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. പഴയ പതിപ്പിനെക്കാള്‍ കരുത്തും, ടോര്‍ഖും കൂടി എന്നും കമ്പനി അവകാശപ്പെടുന്നു. കരുത്ത് കൂടുന്നതോടെ പുതിയ പള്‍സര്‍ NS160 ശ്രേണിയിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ആക്കും.
13.6 bhp കരുത്ത് നിര്‍മിക്കുന്ന സുസുക്കി ജിക്സറിനെക്കാളും, 12.4 bhp കരുത്ത് നിര്‍മ്മിക്കുന്ന യമഹ FZ-യെക്കാളും, 16 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ടിവിഎസ് അപ്പാച്ചെ RTR 160 4V -യെക്കാളും മുന്നിലാണ് പള്‍സര്‍ NS160.
മുന്‍ഭാഗത്ത് 240 mm ഡിസ്ക് ബ്രേക്കും പിന്നില്‍ 230 mm ഡിസ്ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പള്‍സര്‍ 180 -യുടെയും അവഞ്ചര്‍ 160-യുടെയും ബിഎസ് VI പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതുക്കിയ പള്‍സര്‍ 180 -യ്ക്ക് 1.07 ലക്ഷം രൂപയും അവഞ്ചറിന് 94,893 രൂപയുമാണ് എക്സ്ഷോറും വില.
Comments are closed.