പത്മശ്രീ ജേതാവ് ഭായ് നിര്‍മ്മല്‍ സിംഗ് ഖാല്‍സ അന്തരിച്ചു
അമൃത്സര്‍: പത്മശ്രീ ജേതാവ് ഭായ് നിര്‍മ്മല്‍ സിംഗ് ഖാല്‍സ അന്തരിച്ചു. കൂടാതെ സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ ഗുര്‍ബാനി വ്യാഖ്യാതാവുമായ (ഹസൂരി രാഗി) ഭായ് നിര്‍മ്മല്‍ സിംഗ് ഖാല്‍സ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് മരിച്ചത്. 67 വയസ്സായിരുന്നു. എന്നാല്‍ സിംഗിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മാര്‍ച്ച് 30ന് ശ്രീഗുരുദാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന സിംഗിനെ നില വഷളായതോടെ ഗുരുനായക് ദേവ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസ്സം കടുത്തതോടെ ബുധനാഴ്ച വൈകിട്ടോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതേസമയം നവംബറില്‍ ഇംഗ്ലണ്ട് സന്ദര്‍ശനം നടത്തി എത്തിയതാണ് സിംഗ്.
അമേരിക്കയില്‍ നിന്നും രണ്ട് ബന്ധുക്കള്‍ സിംഗിന്റെ വസതിയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മാര്‍ച്ച് 3ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇവരില്‍ പ്രകടമായ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ കുടുംബാംഗങ്ങളെ മാര്‍ച്ച് 17 വരെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. 2009ലാണ് രാജ്യം പത്മശ്രീ നല്കി ഭായ് നിര്‍മ്മല്‍ സിംഗിനെ ആദരിച്ചത്. സിംഗിന്റെ മരണത്തോടെ പഞ്ചാബിലെ കോവിഡ് മരണസംഖ്യ ആറായി.
Comments are closed.