മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്തു : വിധി സ്വാഗതാര്‍ഹമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തതിനെത്തുടര്‍ന്ന് വിധി സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്വാഗതാര്‍ഹമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സമൂഹത്തെ പോലും വെല്ലുവിളിക്കുന്നതായിരുന്നു ഉത്തരവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടാതെ കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ തട്ടിപ്പാണെന്നും മുന്‍പ് നല്‍കിയിരുന്ന റേഷനില്‍ കവിഞ്ഞൊന്നും എവിടേയും നല്‍കുന്നില്ല. മാത്രമല്ല പല കടകളിലും ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Comments are closed.