വിവോ ഹാന്‍ഡ്സെറ്റുകള്‍ക്ക് രണ്ടായിരം രൂപ വരെ വില വര്‍ധിപ്പിച്ചു
വിവോ ഹാൻഡ്സെറ്റുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. സ്മാർട്ഫോണുകളുടെ ജിഎസ്ടി നിരക്കിൽ ആറ് ശതമാനത്തിന്റെ വർധനവ് സർക്കാർ വരുത്തിയതാണ് വിലയിലെയും വർധനവിന് കാരണമായി തീർന്നത്. സ്മാർട്ട്ഫോണുകളുടെ ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയിട്ടാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുന്നത്.
രണ്ടായിരം രൂപ വരെയാണ് സ്മാർട്ട്ഫോണുകൾക്ക് വില വർധിച്ചിരിക്കുന്നത്. വിവോ V17, വിവോ S1 പ്രൊ, വിവോ Y19, വിവോ Y15 തുടങ്ങി വിവോ ഇന്ത്യയിൽ അവതരിപ്പിച്ച ഒട്ടുമിക്ക ഹാൻഡ്സെറ്റുകളുടെ വിലയിലും മാറ്റമുണ്ട്.
വിവോ Y-സീരീസ് ഫോണുകൾക്ക് ഇപ്പോൾ 1,000 രൂപ കൂട്ടിയിട്ടുണ്ട്. വിവോ V17 സ്മാർട്ഫോണിന്റെ 8 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 24,990 രൂപയാണ് വില വരുന്നത്. മുൻപ് ഈ ഹാൻഡ്സെറ്റിന് 22,990 രൂപ ആയിരുന്നു വില. വിവോ S1 ഫോണിന്റെ 4 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,990 രൂപയിൽ നിന്ന് 17,990 രൂപയായി വർധിച്ചു.
വിവോ S1 പ്രോയുടെ 8 ജിബി വേരിയന്റിന് 18,990 രൂപയ്ക്ക് പകരം 20,990 രൂപ ആണ് ഇനി ചിലവഴിക്കേണ്ടത്. വിവോ Y19 സ്മാർട്ഫോണിന്റെ 4 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 13,990 രൂപയ്ക്ക് പകരം 14,990 രൂപ നൽകേണ്ടി വരും. വിവോ Y91i ഫോണിന്റെ അടിസ്ഥാന 2 ജിബി റാം വേരിയന്റിന്റെ വില 6,990 രൂപയിൽ നിന്ന് 7,990 രൂപയായി ഉയർത്തി. ടോപ്പ്-സ്പെക്ക് 3 ജിബി റാം വേരിയന്റിന് 7,990 രൂപയ്ക്ക് പകരം 8,990 രൂപയാണ് വില.
വിവോ Y15 ഫോണിന്റെ 4 ജിബി / 32 ജിബി വേരിയന്റിന്റെ വില 11,990 രൂപയിൽ നിന്ന് 12,990 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. വിവോ Y12 3 ജിബി / 64 ജിബിക്ക് 9,990 രൂപയ്ക്ക് പകരം 10,990 രൂപയാണ് വില വരുന്നത്. വിവോ Y11 3 ജിബി / 32 ജിബി വേരിയന്റിന് മുൻപ് 8,990 രൂപയായിരുന്നു വില. ഇത് 9,990 രൂപയാക്കി മാറ്റം വരുത്തിയിട്ടുണ്ട്. വിവോ വൈ 11 3 ജിബി / 32 ജിബി വേരിയന്റിന് ഇന്ന് മുതൽ 8,990 രൂപയിൽ നിന്ന് 9,990 രൂപയാണ് വില.
Comments are closed.