കൊല്ലം ജില്ലയിൽ ഇന്നലെ രണ്ട്‌ പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കൊല്ലം: ജില്ലയിൽ രണ്ട്‌ പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. നിസാമുദ്ദീദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശിക്കും; ഖത്തറിൽ നിന്നും മടങ്ങിയെത്തിയ ഗർഭിണിയായ 27 വയസുകരിക്കുമാണ്‌ കൊറോണ സ്ഥിരീകരിച്ചത്.

പുനലൂർ സ്വദേശിയുടെ റൂട്ട്

മാർച്ച് 23ന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പുനലൂർ സ്വദേശി നാല് സുഹൃത്തുക്കളുമായാണ് കാറിലാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ വരുന്നതിന് മുൻപ് തന്നെ വീട്ടിലുള്ളവർ മറ്റ് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു വീട്ടിൽ വന്ന സ്വയം ക്വാറെന്റീനിൽ പ്രവേശിച്ചു മാർച്ച് 31ന് സ്രവം പരിശോധിക്കാനായി ഭാര്യയുമായി കാറിൽ പുനലൂർ താലൂക് ഹോസ്പിറ്റലിൽ പോയി.
മാർച്ച് 2ന് ഹോസ്പിറ്റലിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു.

കൊല്ലം ഇട്ടിവ സ്വദേശിനിയുടെ റൂട്ട്

ഖത്തറിൽ നിന്നും മാർച്ച് 21ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇട്ടിവ സ്വദേശിനി സ്വന്തം കാറിലാണ് വീട്ടിലേക്ക് പോയത്.മാർച്ച് 24ന് ഒരു മണിക്ക് ഇട്ടിവയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിയ യുവതിഅര മണിക്കൂറോളം അവിടെ ചിലവഴിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം അന്ന് തന്നെ വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചു.

മാർച്ച് 31ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ പെൺകുട്ടിയുടെ സ്രവം ശേഖരിച്ച ശേഷം ആംബുലൻസിൽ വീട്ടിലേക്ക് തിരികെ വിട്ടു. ഏപ്രിൽ 2ന് ശ്വാസം മുട്ടൽ കൂടിയതയോടെ ആംബുലസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.