ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു ; മരിച്ചവരുടെ എണ്ണം അരലക്ഷവും

സ്‌പെയിന്‍: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. അതേസമയം മരിച്ചവരുടെ എണ്ണം അരലക്ഷവും കടന്നിരിക്കുകയാണ്. 1,014,386 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 52,993 പേര്‍ മരിച്ചു. സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തി നാല്പതിനായിരം കടന്നു. ലുയീസിയാന സംസ്ഥാനത്തില്‍ ഇന്നലെ മാത്രം 2700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയില്‍ മരണസംഖ്യ പതിനാലായിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇറാനില്‍ മരണസംഖ്യ 31,60 ആയി. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു.

ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായമായി 16 ബില്യണ്‍ നല്‍കാന്‍ ലോക ബാങ്ക് തീരുമാനിച്ചു. ഇംഗ്ലണ്ടില്‍ ഏപ്രില്‍ അവസാനത്തോടെ ഒരു ദിവസം ഒരുലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

Comments are closed.