ദുരിത കാലത്തു സഹായ കരങ്ങളുമായി അവരെത്തി; ഖത്തറിലെ പ്രവാസി സംഘടനയായ OICC INCAS തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭക്ഷ്യവസ്തുക്കൾ,സാനിറ്ററി മാസ്കുകൾ വിതരണം ചെയ്ത് തുടങ്ങി.

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ഖത്തറിലെ പ്രവാസി സംഘടനയായ OICC INCAS. ഒ.ഐ. സി.സി. ഐ എൻ.സി.എ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗബാധ യോടനുബന്ധിച്ചുള്ള സമ്പൂർണ്ണ ലോക്ഡൗണിനെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന സാധാരണക്കാർക്ക് തിരുവനന്തപുരം ജില്ലയിൽ ഭക്ഷ്യവസ്തുക്കൾ,സാനിറ്ററി,മാസ്ക് തുടങ്ങിയവ വിതരണം ചെയ്യാൻ തീരുമാനിച്ചു.

കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടുകൂടിയാണ് ജില്ലയിൽ100 ൽ പരം കുടുബങ്ങൾക്കുള്ള ആഹാര സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19ന്റെ ക്രൂര വിളയാട്ടം നടക്കുമ്പോഴും മാതൃനാട്ടിൽ സൽകർമ്മങ്ങൾ ചെയ്യുന്ന സംഘം മലയാളികളുടെ അഭിമാനം വീണ്ടും ലോകത്തിന് മുന്നിൽ ഉയർത്തുകയാണ്. കഴിഞ്ഞ മഹാപ്രളയകലത്തും ഖത്തറിലെ പ്രവാസി സംഘടനയായ OICC INCAS മാതൃകാപരമായ നിരവധി സഹായങ്ങൾ തിരുവനന്തപുരം ജില്ലയിൽ നടത്തിയിരുന്നു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.