സാധാരണ ശ്വാസോച്ഛ്വാസത്തിലൂടെയും, സംസാരിക്കുമ്പോഴും കൊറോണ വൈറസ് പടരാമെന്ന് പഠനം

വാഷിംഗ്ടണ്‍: സാധാരണ ശ്വാസോച്ഛ്വാസത്തിലൂടെയും, സംസാരിക്കുമ്പോഴും കൊറോണ വൈറസ് പടരാമെന്ന് യുഎസ് ശാസ്ത്ര സംഘം പറയുന്നു. തുടര്‍ന്ന് വായുവില്‍ കൂടിയും വൈറസ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം യുഎസ് ശാസ്ത്ര സംഘം ഭരണകൂടത്തിനു നല്‍കി.

അതേസമയം അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം. അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളില്‍ പല ഭരണകൂടങ്ങളെയും എത്തിച്ചത്. ചുമയ്ക്കുകയും, തുമ്മുകയും വഴി മറ്റൊരാളിലേയ്ക്ക് വൈറസ് പടരുമെന്ന് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു.

എന്നാല്‍ സൂക്ഷ്മകണങ്ങളായി വൈറസുകള്‍ വായൂവിലുടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന തീരുമാനം എടുക്കേണ്ടി വരും. എന്നാല്‍ വായുവിലൂടെ പടര്‍ന്നാല്‍ അത് പ്രതിരോധിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകും.

Comments are closed.