ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ 11 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം/കോട്ടയം/തൃശൂര്‍/കോഴിക്കോട്: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ വര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ജുമാ നസ്കാരം നടത്തിയതിനാണ് കേസ്.
ജുമാ മസ്ജിദ് പ്രസിഡന്റും സെക്രട്ടറിയുമടക്കം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.45ന് തിരുവനന്തപുരം പെരിങ്ങമല ചിറ്റൂര്‍ ജമാഅത്ത് പള്ളിയില്‍ നിസ്കാരം നടത്തിയ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിലക്ക് ലംഘിച്ച് കോഴിക്കോട് ഫറൂഖ് നല്ലൂര് പാണ്ടിപ്പാടം ജുമാ മസ്ജിദില്‍ ജുമാ നമസ്കാരം നടത്തിയ 14 പേര്‍ക്കെതിരെ കേസെടുത്തു.
കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും കേസുണ്ട്. ഒമ്പത് പേര് അറസ്റ്റിലായി. കഴിഞ്ഞയാഴ്ചയും കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയ ആളുകള്‍ക്കെതിരെ കേസെടുത്തിരുന്നു. തൃശൂര്‍ ചാവക്കാട് തിരുവത്രയില്‍ സ്വലാത്ത് നഗര്‍ ജുമാ മജസ്ജിദ് പള്ളിയില്‍ ഇന്നലെ നടന്ന ജുമാ നമസ്കാരത്തില്‍. 15 ഓളം പേര് പങ്കെടുത്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
Comments are closed.