ദുരിതത്തിലായ തന്റെ കമ്പനിയിലെ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഏക്ത കപൂര്‍

രാജ്യത്ത് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരിതത്തിലായ തന്റെ കമ്പനിയിലെ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഏക്ത കപൂര്‍.

തന്റെ ഒരു വര്‍ഷത്തെ സാലറി പണമായ രണ്ടര കോടി രൂപ തന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാര്‍ക്ക് ആണ് നല്‍കുന്നത്. അതേസമയം ലോക്ക് ഡൌണിനു മുന്നേ സിനിമ, ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Comments are closed.