ചാരായം വാറ്റി കൊണ്ടിരുന്ന വാറ്റുകരിൽ നിന്നും എക്സൈസ് സംഘം 12 ലിറ്റർ ചാരായവും 300 ലിറ്റർകോടയും പിടികൂടി.

നെയ്യാറ്റിൻകര : ചാരായം വാറ്റി കൊണ്ടിരിക്കെ പിടിയിലായ പ്രതികളിൽ നിന്നും നിന്നും 12 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടി.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ ഭാഗത്ത് നിന്നും 2 ലിറ്റർ ചാരായവുമായി എത്തിയ മോഹനനെയാണ് എക്സൈസ് സംഘം ആദ്യം അറസ്റ്റു ചെയ്തത്.കൂടുതൽ ചോദ്യംചെയ്യലിൽ കാട്ടാക്കട കോട്ടൂർ ഭാഗത്തു നിന്നാണ് ചാരയം കൊണ്ടു വന്നതെന്ന് മോഹനൻ പറഞ്ഞു . ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുമായി നടത്തിയ തുടർ അന്വേഷണത്തിലാണ് കോട്ടൂർ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘം എത്തിയത് സംഭവസ്ഥലത്ത് വാറ്റി കൊണ്ടിരുന്ന കിങ്ങിണി എന്നു വിളിക്കുന്ന സാമുവേൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .സംഭവസ്ഥലത്ത് നിന്ന് 10 ലിറ്റർ ചാരായവും 300 ലിറ്റർകോടയും പിടികൂടി.

അതേസമയം ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം വ്യാജവാറ്റു സംഘങ്ങൾ സജീവമായി തുടരുകയാണ് നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ നടത്തിയ വ്യാപക പരിശോധനയിൽ 9 കേസുകളിലായി 13 പേർക്കെതിരെ കേസ് എടുക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . 39.5 ലിറ്റർ ചാരായവും 695 ലിറ്റർ കോടയും 4 സെന്റ് വാറ്റ് ഉപകരണങ്ങൾ 2 സ്കൂട്ടറും പിടികൂടിയിരുന്നു.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ , പ്രിവന്റീവ് ഓഫീസർ ഷാജു , സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ് , വിനോദ് , ശങ്കർ , പ്രശാന്ത് ലാൽ , രാജേഷ് , പി. രാജൻ , ബിജുകുമാർ , വിപിൻ എന്നിവർ പങ്കെടുത്തു.

സജു എസ്

Comments are closed.