ലോക്ക്ഡൗണിനിടെ ആഡംബര കാറില്‍ കറങ്ങിയ യുവാവിനെ പിടികൂടി

ഇന്‍ഡോര്‍: ഉത്തര്‍ പ്രദേശിലെ ഇന്‍ഡോറില്‍ ലോക്ക്ഡൗണിനിടെ ആഡംബര കാറില്‍ കറങ്ങിയ യുവാവിനെ കൗണ്‍സില്‍ ഉദ്യേഗസ്ഥന്‍ പിടികൂടി. ആള്‍ത്തിരക്കില്ലാത്ത റോഡിലൂടെ പോര്‍ഷെ കാറിലാണ് യുവാവ് കറങ്ങാനിറങ്ങിയത്. ഇന്‍ഡോറിലെ പ്രമുഖനായ ബിസിനസുകാരന്റെ മകനായ ദീപക് ദര്‍യാണിയെയാണ് പിടികൂടിയത്.

എന്നാല്‍ ആവശ്യമുള്ള മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന യുവാവിനെക്കൊണ്ട് ഉദ്യോഗസ്ഥന്‍ ശിക്ഷയായി സിറ്റ്അപ്പ് ചെയ്യിപ്പിച്ചു. യുവാവ് ചെവിയില്‍ പിടിച്ചുകൊണ്ട് സിറ്റ്അപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Comments are closed.