വീടിനകത്തെ കിടപ്പുമുറിയിലെ ചാരായ വാറ്റ് പൊലീസ് പിടികൂടി

മലപ്പുറം: വീടിനകത്തെ കിടപ്പുമുറിയിലെ ചാരായ വാറ്റ് പൊലീസ് പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി സുബ്രമണ്യന്റെ വീടിനകത്ത് നിന്നാണ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും വാഴക്കാട് പോലീസും ചേര്‍ന്ന് 170 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. തുടര്‍ന്ന് വീട്ടിലും സമീപത്തും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല.

പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ വാറ്റുപകരണം കിട്ടി. തുടര്‍ന്ന് കട്ടിലിനടിയില്‍ പുതുതായി ചാണകം മെഴുകിയത് ശ്രദ്ധയില്‍പെട്ടത് പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ട നിലയില്‍ വാഷ് കണ്ടെത്തിയത്. 70 ലിറ്റര്‍ വാഷ് വീട്ട് മുറ്റത്ത് പശുക്കള്‍ക്ക് പുല്ലിടുന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിലും പിടികൂടി.

വാഴക്കാട് ചെറുവായൂര്‍ സ്വദേശി സുബ്രമണ്യന്റെ വീട്ടില്‍ ചാരായം വാറ്റ് ഉണ്ടന്ന് ജില്ലാ പോലീസ് സുപ്രണ്ടിനും ആന്റി നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കും രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി.

Comments are closed.