ലോക്ക്ഡൗൺ നിയന്ത്രണം മുതലാക്കി വ്യാജചാരായം നിർമ്മിച്ച രണ്ടു പേർ പിടിയിൽ

നെയ്യാറ്റിൻകര : ലോക്ക് ഡൗൺ നിയന്ത്രണം മുതലാക്കി വ്യാജചാരായം നിർമ്മാണവും വിൽപ്പനും നടത്തിയ രണ്ടു പേരെ മാരായമുട്ടം പോലീസ് പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആനാവൂർ നാടാരുകോണത്തിന് സമീപം മൂന്നു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി പ്ളാങ്കാല പുത്തൻ വീട്ടിൽ ബാബു (53) നെയും ആനാവൂർ കോഴിക്കോടിന് സമീപം 2 ലിറ്റർ ചാരായവും 20 ലിറ്റർ കോടയുമായി പുളിനിന്നകാല വീട്ടിൽ മധു (52 ) നെയും മാണ് പോലീസ് പിടികൂടിയത് ഇവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തു.

റെയ്ഡിൽ മാരായമുട്ടം പോലീസ് സ്റ്റേഷൻ എസ്.ഐ മൃദുൽ കുമാർ എം.ആർ , എസ്.ഐ ശ്രീഗോവിന്ദ് , എ.എസ്.ഐ സനൽ കുമാർ , സി.പി.ഒ സജിൻ , എസ്.സി.പി ഒ മാരായ അജിത്ത് കുമാർ , ആൽബർട്ട് എന്നിവർ അsങ്ങുന്ന സംഘം പങ്കെടുത്തു.

Comments are closed.