സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 280 രൂപ കൂടി. പവന് 34,080 രൂപയാണ് നിരക്ക്. 4,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം ഇന്നലെ പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ 1,710 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക്. കൊവിഡ് ഭീതിക്ക് ഉണ്ടായതിന് ശേഷം 300 ഡോളറോളം സ്വര്‍ണത്തിന് നിരക്ക് വര്‍ധിച്ചിരുന്നു.
Comments are closed.