800 സിസി മോഡലുമായി വിപണിയില്‍ എത്താന്‍ ഒരുങ്ങി മാരുതി സുസുക്കി.

0

എൻ‌ട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയൊരു 800 സിസി മോഡലുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി സുസുക്കി. നിലവിലുള്ള ആൾട്ടോ 800 ദീർഘകാലമായി വിപണിയിൽ തുടരുന്ന സഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന തീരുമാനത്തിൽ കമ്പനി എത്തിയത്.

ആൾട്ടോ 800 ന് പകരമായി ഇത് വിപണിയിലെത്തും. ഇതിന് പ്രതാപിയായിരുന്ന മാരുതി 800 മോഡലിന്റെ പേര് തിരിച്ചുകൊണ്ടുവരാനും ധാരാളം ആളുകളെ അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കും.

പുതിയ 800 സിസി കാർ അതേ ഹാർടെക്റ്റ് K പ്ലാറ്റ്‌ഫോമിൽ നിർമിക്കും. ഇത് എസ്-പ്രെസോയ്ക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. എന്നിരുന്നാലും മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയിരിക്കുന്ന ലോ-സ്ലംഗ് ആൾട്ടോ 800-ൽ നിന്ന് വ്യത്യസ്തമായി പുതിയ 800 സിസി കാർ ക്രോസ്ഓവർ ശൈലിയിലാകും ഒരുങ്ങുക.

നിലവിലെ ആൾട്ടോയ്‌ക്കൊപ്പം ലഭ്യമായ അതേ 796 സിസി, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതുതലമുറ മോഡൽ ലഭ്യമാക്കുക.

ഇതിന് പരമാവധി 48 bhp കരുത്തിൽ 69 Nm torque ഉത്പാദിപ്പിക്കാൻ ശേഷയുള്ളതാണ്. ആൾട്ടോ 800 ന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണുള്ളതെങ്കിൽ പുതിയ 800 സിസി കാർ ഓപ്ഷണൽ എഎംടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യും.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള മാരുതി സുസുക്കിയുടെ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്, പവർ വിൻഡോകൾ, എൽഇഡി ഡിആർഎൽ, വീൽ ക്യാപ്സ്, ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാകും കാർ നിരത്തിലെത്തുക.

മാരുതി അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ആൾട്ടോ 800-ന്റെ പിൻഗാമിയെ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നിരുന്നാലും നേരത്തെ സൂചിപ്പിച്ചതുപോലെ ജാപ്പനീസ് ബ്രാൻഡ് കാറിന്റെ വാർത്തയും അതിന്റെ അവതരണ തീയതിയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.