5 ജി സപ്പോർട്ടുള്ള സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു

0

5 ജി സപ്പോർട്ടുള്ള സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു. നവീകരിച്ച പ്രോസസറിനൊപ്പം വേഗതയേറിയ നെറ്റ്‌വർക്ക് സപ്പോർട്ടും ഉൾപ്പെടുത്തിയാണ് ഈ ഡിവൈസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 5ന് നടക്കുന്ന സാംസങ്ങിന്റെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ പ്രീമിയം ഡിവൈസ് ലളിതമായ ലോഞ്ച് ഇവന്റിലൂടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സാംസങിന്റെ പുതിയ ഫ്ലിപ്പ് ഫോൺ അമേരിക്കയിൽ ഇപ്പോൾ ലഭ്യമാണ്, വേഗതയേറിയ നെറ്റ്‌വർക്ക് സപ്പോർട്ടുല്ള ഈ ഡിവൈസിൽ 5 ജി സബ്6 ബാൻഡുകൾ, 5 ജി നോൺ-സ്റ്റാൻ‌ഡലോൺ (എൻ‌എസ്‌എ), 5 ജി സ്റ്റാൻ‌ഡലോൺ (എസ്‌എ) നെറ്റ്‌വർക്കുകൾ സപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളായ വൈ-ഫൈ 802.11ax (വൈ-ഫൈ 6), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി, ജി‌പി‌എസ് എന്നിവയും ഡിവൈസിൽ ഉണ്ട്.

256 ജിബി ഓൺബോർഡ് സ്റ്റോറേജും 8 ജിബി റാമുമുള്ള സിംഗിൾ വേരിയന്റിലാണ് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ വില 1449,99 ഡോളറാണ് (ഏകദേശം 1,08,200 രൂപ). ഈ ഡിവൈസ് കാരിയർ, അൺലോക്ക്ഡ് വേർഷൻസിൽ ലഭ്യമാണ്, ഓഗസ്റ്റ് 7 മുതൽ യുഎസിൽ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും. കാരിയർ സപ്പോർട്ടുള്ള ഡിവൈസുകൾ AT&T, T-Mobile എന്നിവയിലൂടെയും അൺലോക്കുചെയ്‌ത ഡിവൈസുകൾ ബെസ്റ്റ് ബൈ, സാംസങ്.കോം, ആമസോൺ എന്നിവയിൽ ലഭ്യമാകും. ഇന്ത്യൻ വിപണിയിൽഡിവൈസ് എപ്പോഴാണ് ലഭ്യമാകുക എന്ന കാര്യം വ്യക്തമല്ല.

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5 ജി സ്മാർട്ട്ഫോണിലെ മിക്ക സവിശേഷതകളും അതിന്റെ 4ജി കൌണ്ടർപാർട്ടിന് സമാനമാണ്. 1080 x 2636 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് എഫ്‌എച്ച്ഡി ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി ഫ്ലെക്‌സ് പാനലാണ് ഡിവൈസിലുള്ളത്. മടക്കി വെക്കുമ്പോൾ ഈ ഫ്ലിപ്പ് ഫോണിൽ ഒരു സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള 1.1 ഇഞ്ച് ചെറിയ സ്‌ക്രീനാണ് കാണുക.

ഡിവൈസിന്റെ മറ്റ് ഡിസൈൻ സവിശേഷതകൾ ഫ്ലെക്സ് മോഡ് യുഐ, ‘ഹൈഡ്‌വേ ഹിഞ്ച്’ എന്നിവയാണ്. ഇത് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് ഏത് വശത്ത് നിന്നും തുറക്കാൻ സഹായിക്കുന്നു. മുൻതലമുറയിൽ നിന്നും അപ്ഡേറ്റ് ചെയ്ത പ്രോസസറാണ് 5ജി ഡിവൈസിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ ഒക്ടാ കോർ പ്രോസസറാണ് ഇത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറകൾ പരിശോധിച്ചാൽ, 12 എംപി വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുത്തിയിട്ടുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കായി 10 എംപി ഷൂട്ടറാണ് നൽകിയിട്ടുള്ളത്. 3,300 mAh ബാറ്ററിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

Leave A Reply

Your email address will not be published.