മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കും മുട്ട

0

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള മുട്ട നിങ്ങളുടെ മുഖത്ത് സൗന്ദര്യവും വിരിയിക്കുന്നു. ചര്‍മ്മത്തിന്റെ ടോണ്‍, ടെക്‌സ്ചര്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിലും മുട്ട അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. മുട്ട ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്‌സ് മാസ്‌കുകള്‍ നിങ്ങളുടെ മുഖത്തെ പല രീതിയില്‍ സഹായിച്ച് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.

മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഒരു മുട്ട എടുത്ത് മഞ്ഞക്കരു കളഞ്ഞ് മുട്ടയുടെ വെള്ള മാത്രം വേര്‍തിരിച്ചെടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് മുഖത്ത് നേരിട്ട് പുരട്ടുക. 10-15 മിനിറ്റ് പൂര്‍ണ്ണമായും ഉണങ്ങാന്‍ വിട്ട ശേഷം നല്ല വെള്ളത്തില്‍ മുഖം നന്നായി കഴുകുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഈ ഫെയ്‌സ് മാസ്‌ക് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം സുന്ദരമാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.

ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 10-15 മിനിറ്റ് നേരത്തേക്ക് മുഖത്ത് ഉണങ്ങാന്‍ വിടുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതിന് ഈ ഫെയ്‌സ് പായ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു.

അല്‍പം മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് അല്‍പം മുള്‍ട്ടാനി മിട്ടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 15 -20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം നന്നായി കഴുകുക. ഈ ഫേസ് പായ്ക്ക് എണ്ണ സ്രവത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.

കുറച്ച് മുട്ടയുടെ വെള്ള, അല്‍പം പാല്‍, ഒരു ചെറിയ കാരറ്റ് എന്നിവയാണ് നിങ്ങള്‍ക്ക് ഈ പാക്കിനായി ആവശ്യം. കാരറ്റ് നന്നായി അരച്ചെടുക്കുക. മുട്ടയുടെ വെള്ളയും പാലും ചേര്‍ത്ത് നന്നായി ഇളക്കി കാരറ്റ് ചേര്‍ക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ പായ്ക്ക് പ്രയോഗിക്കുക. 15-20 മിനിറ്റ് നേരം ഇത് നിങ്ങളുടെ മുഖത്ത് ഉണങ്ങാന്‍ വിട്ട ശേഷം മുഖം കഴുകുക. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കുമുള്ള ആന്റി ഏജിംഗ് വീട്ടുവൈദ്യമാണ് ഈ ഫെയ്‌സ് മാസ്‌ക്.

അല്‍പം കടലമാവ് എടുത്ത് മുട്ടയുടെ വെള്ള ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് തുള്ളി നാരങ്ങ കൂടി ചേര്‍ക്കുക.ഇത് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടി 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. എണ്ണമയം നീക്കാന്‍ മികച്ച രീതിയില്‍ സഹായിക്കുന്നതാണ് ഈ ഫെയ്‌സ് പായ്ക്ക്.

മുഖം നന്നായി വൃത്തിയാക്കിയശേഷം മുഖത്ത് മുട്ടയുടെ വെള്ള പുരട്ടുക. ഇത് പൂര്‍ണ്ണമായും വരണ്ടതാക്കി 10 മിനിറ്റിനു ശേഷം വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മുഖം കഴുകി തുടച്ച ശേഷം ഐ ക്രീം അല്ലെങ്കില്‍ ജെല്‍ പുരട്ടുക. പതിവായി ഉപയോഗിക്കുകയാണെങ്കില്‍, ഈ മാസ്‌ക് നിങ്ങളുടെ മുഖത്തെ വരകളും ചുളിവുകളും മികച്ച രീതിയില്‍ മായ്‌ക്കാന്‍ സഹായിക്കുന്നു.

മുട്ടയുടെ സൗന്ദര്യഗുണങ്ങള്‍ പണ്ടുമുതലേ പ്രശസ്തമാണ്. രാസവസ്തുക്കളുടെ കഠിനമായ പ്രത്യാഘാതങ്ങളില്ലാതെ മുട്ട ഫെയ്‌സ് മാസ്‌കുകള്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ അവ വിവിധ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ മുഖത്ത് മുട്ടയുടെ വെള്ള പ്രയോഗിക്കുമ്പോള്‍, ബാക്ടീരിയകള്‍ വളരാന്‍ കഴിയുന്ന വലിയ സുഷിരങ്ങള്‍ ഇത് ചുരുക്കുന്നു.

കൊഴുപ്പുള്ള ചര്‍മ്മത്തെ ക്രമപ്പെടുത്തുകയും മുഖക്കുരു, നീര്‍വീക്കം എന്നിവ തടയുകയും ചെയ്യുന്നു. സൂര്യതാപം, പൊള്ളല്‍ എന്നിവ ഒഴിവാക്കാന്‍ അവ നിങ്ങളുടെ മുഖത്ത് ഒരു സംരക്ഷണ പാളി തീര്‍ക്കുന്നു. മുട്ടയില്‍ കാണപ്പെടുന്ന നിരവധി പോഷകങ്ങള്‍ ഒന്നില്‍ കൂടുതല്‍ രീതിയില്‍ ചര്‍മ്മത്തിന് ഗുണം നല്‍കുന്നു.

മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ മുട്ടയിലെ ലൈസോസൈം എന്ന എന്‍സൈം കൊല്ലുന്നു. മുട്ടകളിലെ പ്രോട്ടീന്‍ ടിഷ്യൂകള്‍ നന്നാക്കാനും വളരാനും സഹായിക്കുന്നു. പൊട്ടാസ്യം, റൈബോഫ്‌ളേവിന്‍, കൊളാജന്‍, മഗ്‌നീഷ്യം എന്നിവ മുട്ടകളിലെ പോഷകങ്ങളാണ്. പൊട്ടാസ്യം നിങ്ങളുടെ മുഖത്തിന് ജലാംശം നല്‍കുകയും ചര്‍മ്മകോശങ്ങളിലെ ഈര്‍പ്പം സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വെള്ളയില്‍ 54 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

മുട്ടയിലെ റൈബോഫ്‌ളേവിന്‍ ചുളിവുകള്‍ക്ക് കാരണമാകുന്ന വിഷരഹിത ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു, കൂടാതെ ഇതിലെ കൊളാജന്‍ ചര്‍മ്മത്തിലെ വീക്കവും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ റൈബോഫ്‌ളേവിന്‍ ഉള്ളടക്കത്തിന്റെ 62 ശതമാനവും മുട്ടയുടെ വെള്ളയിലാണ്. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കി ഇതിലെ മഗ്‌നീഷ്യം യുവത്വമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു.

Leave A Reply

Your email address will not be published.