ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ചില പ്രകൃതിദത്ത പരിഹാരങ്ങള്‍

0

മുഖത്തെ ചുളിവുകള്‍ വാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമാണ്. ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഇത് വികസിക്കുന്നു. എന്നാല്‍ പല ഘടകങ്ങള്‍ കാരണമായി നിങ്ങളുടെ 20കളിലോ 30കളിലോ എത്തുമ്പോള്‍ തന്നെ പലര്‍ക്കും അവരുടെ ചര്‍മ്മത്തിലെ ചുളിവുകള്‍ വീഴുന്നു. അള്‍ട്രാ വയലറ്റ് കേടുപാടുകള്‍, അമിതമായ കൊഴുപ്പ്, ശരീരഭാരം, പുകവലി, മലിനീകരണം, സമ്മര്‍ദ്ദം എന്നിവയൊക്കെ ചര്‍മ്മത്തില്‍ നേരത്തേ ചുളിവുകള്‍ വീഴ്ത്താന്‍ കാരണമാകുന്ന ഘടകങ്ങളാണ്.

മഞ്ഞള്‍

ചുളിവുകള്‍ നീക്കാന്‍ ഏറ്റവും മികച്ച വീട്ടു ചികിത്സകളിലൊന്നാണ് മഞ്ഞള്‍. ചര്‍മ്മത്തിലെ അണുബാധയെ തടയുന്നതിനൊപ്പം, ചര്‍മ്മത്തില്‍ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തടയാനും മഞ്ഞള്‍ ഉപകരിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റുകളായ കുര്‍ക്കുമിനോയിഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചര്‍മ്മത്തിലെ വീക്കം തടയുന്നതിലൂടെ ചുളിവുകളുടെ രൂപീകരണം കുറയ്ക്കുന്നു.

എങ്ങനെ തയാറാക്കാം

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യം. മഞ്ഞള്‍പ്പൊടി തൈരില്‍ കലര്‍ത്തുക. സ്ഥിരതയ്ക്കായി കുറച്ച് വെള്ളവും ചേര്‍ക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ

ചുളിവുകള്‍ക്കും നേര്‍ത്ത വരകളും നീക്കാനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിലെ എണ്ണയുടെ അളവ് തുലനം ചെയ്യുന്ന പ്രകൃതിദത്ത ഇമോലിയന്റാണ് ഇത്. വെളിച്ചെണ്ണ ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അതിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് മുഖം കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ മുഖത്ത് മുഴുവനായി പുരട്ടുക. നന്നായി മസാജ് ചെയ്ത് ഒരുരാത്രി വിടുക. രാവിലെ കഴുകിക്കളയുക. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുമ്പ് ഇതു ചെയ്യുന്നത് ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഈ വഴി ഉപയോഗിക്കാതിരിക്കുക.

കറ്റാര്‍ വാഴ

ചുളിവുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് കറ്റാര്‍ വാഴ. ധാരാളം സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയതാണിത്. വാര്‍ദ്ധക്യത്തിന്റെ പല അടയാളങ്ങളോടും പോരാടുന്നത് ഉള്‍പ്പെടെ ഇത് ഗുണം ചെയ്യുന്നു. കറ്റാര്‍ വാഴയില്‍ സ്റ്റിറോളുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ കൊളാജന്‍, ഹൈലൂറോണിക് ആസിഡ് എന്നിവയുടെ രൂപവത്കരണം ഉത്തേജിപ്പിച്ച് ചുളിവുകള്‍ കുറയുന്നു. ചര്‍മ്മത്തിലെ അള്‍ട്രാവയലറ്റ് കേടുപാട് കുറയ്ക്കാനും പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി കറ്റാര്‍ വാഴ ജെല്‍ മുഖത്ത് പുരട്ടുക. ഇത് മുഖത്ത് നന്നായി മസാജ് ചെയ്യുക. രാത്രി കിടക്കാന്‍ നേരം ഇതു ചെയ്ത് രാവിലെ മുഖം കഴുകുക.

Leave A Reply

Your email address will not be published.