ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനില്ലെന്ന് സംവിധായകന്‍ കമല്‍

0

തിരുവനന്തപുരം: മകന്റെ സിനിമ പരിഗണിക്കുന്ന സാഹചര്യത്തില്‍ കമല്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മകന്‍ ജുനൂസ് മുഹമ്മദിന്റെ സിനിമ ‘നയന്‍’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്നതിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടതില്ല.

ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങള്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ നല്‍കരുതെന്ന് മാത്രമാണ് നിയമം. ജൂറി ചെയര്‍മാന്‍ മധു അമ്പാട്ട് ചെന്നൈയില്‍ നിന്നെത്തിയശേഷം ഒക്ടോബര്‍ ആദ്യം മുതല്‍ അവാര്‍ഡിനുള്ള സിനിമകള്‍ പരിഗണിച്ച് തുടങ്ങുമെന്നും കമല്‍ പറയുന്നു.

 

Leave A Reply

Your email address will not be published.