സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4,770 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 38,160 രൂപയുമാണ്.

സെപ്റ്റംബര്‍ 19 ന്, ഗ്രാമിന് 4,760 രൂപയായിരുന്നു നിരക്ക്. പവന് 38,080 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,950 ഡോളറാണ് നിലവിലെ നിരക്ക്.

 

Leave A Reply

Your email address will not be published.