സീരി എയില്‍ യുവന്റസിന് ജയത്തുടക്കം

0

ടൂറിന്‍: സീരി എയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സാംപ്ഡോറിയയെ വീഴ്ത്തി. ഒരു ഗോളും അസിസ്റ്റുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീസണ്‍ തുടക്കം ആവേശമാക്കി. ദെജാന്‍ കുലുസേവ്സ്‌കി, ലിയോനാര്‍ഡോ ബൊനൂച്ചി എന്നിവരാണ് യുവന്റിന്റെ മറ്റു ഗോളുകള്‍ നേടിയത്.

മറ്റു മത്സരങ്ങളില്‍ നാപോളി പാര്‍മയേയും ജെനോവ ക്രൊടോണിനേയും പരാജയപ്പെടുത്തി. 78ാം മിനിറ്റില്‍ ബൊനൂച്ചിയിലൂടെ രണ്ടാം ഗോളും പിറന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. പാര്‍മയ്ക്കെതിരായ മത്സരത്തില്‍ ഡ്രീസ് മെര്‍ട്ടന്‍സ്, ലൊറന്‍സ് ഇന്‍സിഗ്‌നെ എന്നിവരാണ് നാപോളിയുടെ ഗോള്‍ സ്വന്തമാക്കിയത്.

Leave A Reply

Your email address will not be published.