മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിച്ചു

0

സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന നടത്തി കര്‍ശന നിയന്ത്രണങ്ങളോടെ മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പഴയ താരങ്ങള്‍ തന്നെയുണ്ടാകും.

മോഹന്‍ലാല്‍ 26ന് ആണ് ജോയിന്‍ ചെയ്യുന്നത്. ആദ്യത്തെ പത്ത് ദിവസത്തെ ഇന്‍ഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാകും തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാന്‍ അനുവാദമില്ല. മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസിക്കുക.

 

Leave A Reply

Your email address will not be published.