പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയ മിച്ചലിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു വാര്‍ണര്‍

0

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിരയില്‍ കണ്ട പ്രധാന കുറവ് കെയ്ന്‍ വില്യംസണിന്റേതായിരുന്നു. ‘കെയ്ന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. പരിശീലനത്തിനിടെ വില്യംസണിന് പരിക്കേറ്റു. മിച്ചല്‍ മാര്‍ഷിന്റെ പരിക്കും തിരിച്ചടിയാണ്.

പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയ മിച്ചലിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രതീക്ഷ’ എന്നും വില്യംസണ്‍ കളിക്കാതിരുന്നതിന്റെ കാരണം മത്സരശേഷം നായകന്‍ ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തുകയായിരുന്നു.

എപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ചത്. ബാംഗ്ലൂരിന്റെ 163 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 43 പന്തില്‍ 61 റണ്‍സെടുത്ത ബെയ്ര്‍‌സ്റ്റോയുടെ കൂറ്റനടികള്‍ ബാംഗ്ലൂരിനെ വിറപ്പിച്ചു. ബെയ്ര്‍‌സ്റ്റോയെയും വിജയ് ശങ്കറെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് കളി കോലിയുടെ കൈകളിലെത്തിച്ചത്.

34 റണ്‍സെടുത്ത മനീഷ് പാണ്ഡെയ്ക്കും 12 റണ്‍സെടുത്ത പ്രിയം ഗാര്‍ഗിനുമല്ലാതെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. അതേസമയം മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവിലിയേഴ്‌സിന്റെയും അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് കരുത്തായത്. ദേവ്ദത്ത് എട്ട് ബൗണ്ടികളോടെ 56 നേടി. 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവിലിയേഴ്‌സാണ് സ്‌കോര്‍ 140 കടത്തിയത്. ആരോണ്‍ ഫിഞ്ച് 29നും ക്യാപ്റ്റന്‍ കോലി 14നും മടങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.