അജിത്ത് നായകനാകുന്ന വലിമൈയുടെ ചിത്രീകരണം വീണ്ടും തുടങ്ങി

0

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന വലിമൈയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ട്. അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വേഷമിടുന്നത്. അജിത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കുപറ്റിയിരുന്നു. പരുക്ക് ഭേദമായ അജിത് ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും കൊവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് സിനിമയുടെ ചിത്രീകരണത്തില്‍ ഉടന്‍ ജോയിന്‍ ചെയ്യും. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ് ചിത്രം. ഹൈദരബാദില്‍ വലിയ സെറ്റ് ഇട്ടായിരിക്കും ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

 

Leave A Reply

Your email address will not be published.