ഐപിഎല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും

0

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വൈകിട്ട് ഏഴരയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല. മോറിസിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു. ആദ്യ മത്സരത്തിലും മോറിസ് കളിച്ചിരുന്നില്ല.

എ ബി ഡിവിലിയേഴ്‌സ്, ജോഷ് ഫിലിപ്പ്, ആരോണ്‍ ഫിഞ്ച്, ഡെയില്‍ സ്റ്റെയിന്‍ എന്നിവരാണ് ആദ്യ മത്സരത്തില്‍ ആര്‍സിബിക്കായി കളിച്ചത്. പഞ്ചാബും ബാംഗ്ലൂരും 12 കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ആകെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ആര്‍സിബി ആണ് ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 10 റണ്‍സിന് വിജയിച്ചിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.