രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 1129 പേര്‍ കൂടി മരണപ്പെട്ടു

0

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. അതേസമയം 1129 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 91,149 ആയി. 46,74,987 പേര്‍ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്.

9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 6997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply

Your email address will not be published.