ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു. 

0

ക്രൂരമായി പീഡനത്തിന് ശേഷം ചികിത്സയിലായിരുന്ന പെൺക്കുട്ടി മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയാണ് മരിച്ചത്.  നാല് പേർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയ 19 വയസുകാരിയുടെ നാവ് മുറിച്ച നിലയിലായിരുന്നു.അലിഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. 

 അമ്മക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത്. നാവ് മുറിച്ചെടുത്ത നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്തു  പെൺകുട്ടിയെ ഉപേക്ഷിക്കുയാണ് ചെയ്തത്. 

ശരീരത്തിൽ  മുഴുവനും പരുക്കുകൾ ഉണ്ടായിരുന്നു. നട്ടെല്ലിനും കഴുത്തിനും  ഇരു കാലുകളുടെയും ഒരു കയ്യുടെയും ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.  നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയുമായി എത്തിയെങ്കിലും പൊലീസ് നടപടി എടുക്കാൻ വൈകിയെന്നു പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യു.പി യിൽ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. വെന്റിലേറ്ററിന്റെ സഹായം ഉണ്ടായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.

Leave A Reply

Your email address will not be published.