കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി.

0

കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നതോടെയാണ് നിയന്ത്രണങ്ങൾ ‍ കടുപ്പിക്കാനുള്ള തീരുമാനമായത്. ഇതേ തുടർന്ന് ഫ്രാൻസിലെ നഗരങ്ങളിൽ രാത്രിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ജർമനിയും മറ്റ് രാജ്യങ്ങളുംവ്യക്തമാക്കിയിട്ടുണ്ട്. അയർലൻഡ് സ്കൂളുകളും കോളജുകളും അടച്ചിട്ടു. ശാരീരിക അകലം നിർബന്ധമായും പാലിക്കണമെന്ന് ജനങ്ങൾക്ക് കർശന നിർദേശം നൽകി.

Leave A Reply

Your email address will not be published.