മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചനം അറിയിച്ചു മുഖ്യമന്ത്രി

0

തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ സൂചിപ്പിച്ചു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചനം നടത്തി.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെയാണ് ലോകത്തോട് വിടപറഞ്ഞത്. ഭൗതിക ശരീരം കേരള സാഹിത്യ അക്കാദമിയിൽ രാവിലെ 10.30 മുതൽ പൊതുദർശനത്തിന് വെക്കും. ശേഷം കുമരനെല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.

Leave A Reply

Your email address will not be published.