രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു.

0

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ 680 പേരാണ് മരിച്ചത്. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 8,12,390 പേരാണ് ചികിത്സയിലുള്ളത്. 63,83,442 പേർ രോഗമുക്തിയും നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിലും കർശന മാർഗ നിർദ്ദേശങ്ങൾ ‍ പാലിച്ച് ഇന്ന് മുതൽ ‍ സ്കൂളുകൾ ‍ തുറക്കാൻ ‍ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും ഉടൻ ‍ വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം, കർണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്., മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ സ്കൂളുകൾ ‍ തുറക്കില്ല. നവംബറിന് ശേഷം ആകാം തീരുമാനമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

അതേ സമയം 9 മുതൽ ‍ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ‍ ഇന്ന് മുതൽ ‍ തുടങ്ങാൻ ‍ ഉത്തർ ‍പ്രദേശും, പഞ്ചാബും തീരുമാനമെടുത്തു. 20 കുട്ടികൾ മാത്രം ഒരു സെഷനിൽ ‍ എന്നാണ് ഉത്തർ ‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലൂടെ ‍ വ്യക്തമാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ‍ പാലിച്ച് ഓഡിറ്റോറിയങ്ങൾ ‍ ഇന്ന് മുതൽ ‍ തുറക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്

Leave A Reply

Your email address will not be published.