ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞതായി സൂചന.

0

ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞതായി സൂചന. മഴക്കെടുതി വിതച്ച മരണം 50 ആയി. വീടുകളിലെയും റോഡുകളിലെയും വെള്ളക്കെട്ട് ഇപ്പോഴും കുറഞ്ഞിട്ടില്ല. തെലങ്കാനയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിൽ വൻതോതിലുള്ള കൃഷിനാശം റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിൽ ഇതുവരെ 11 പേരാണ് മരിച്ചത്.55169 ഹെക്ടറോളം കൃഷിനശിച്ചു. തീരദേശ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾക്ക് പുറമെ സൈന്യവും രക്ഷപ്രവർത്തനങ്ങളക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കർണാടകയിൽ മഴ ഇപ്പോഴും ശക്തിമായി തുടരുകയാണ്. വടക്കൻ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.

Leave A Reply

Your email address will not be published.