ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെന്റർ യുവതിയുടെ ആത്മഹത്യാശ്രമം

0

കൊച്ചി: ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെന്റർ യുവതിയുടെ ആത്മഹത്യാശ്രമം. അന്ന എന്ന ട്രാൻസ്‍ജെന്ററാണ് ആത്മഹത്യാശ്രമം നടത്തിയത്. തന്നെ അപമാനിച്ചവർക്ക് എതിരെ പൊലീസിൽ ‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ അവരുടെ ‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.

പരാതിയിൽ ‍ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ ഫയർ ഫോഴ്സ് എത്തിയാണ് അന്നയെ താഴെയിറക്കിയത്. പരാതി ബോക്സിൽ ‍ ഇടാനായി ‍ ആവശ്യപ്പെട്ടത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിച്ചതാകാമെന്ന് പൊലീസിന്റെ ന്യായീകരണം. കൊവിഡ് ആയതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പൊലീസ് നൽകുന്ന വിശദീകരണം.

Leave A Reply

Your email address will not be published.