ചരിത്രാധ്യാപകനെ മതനിന്ദയാരോപിച്ച് തലയറുത്ത് കൊന്നു.

0

പാരീസ് :ചരിത്രാധ്യാപകനെ മതനിന്ദയാരോപിച്ച് തലയറുത്ത് കൊന്നു. പാരിസിലെ സ്കൂളിനു സമീപമായിരുന്നു സംഭവം. പൊലീസുമായുണ്ടായ വെടിവയ്പിൽ ‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. അധ്യാപകൻ ‍ സാമുവൽ ‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാർഥികളെ പ്രവാചകന്റെ കാർട്ടൂൺ ‍ കാണിച്ചതിൽ ‍ പ്രതിഷേധിച്ചാണ് നിർണായക സംഭവത്തിന്റെ ഉയിർപ്പ്. മുസ്ലിം വിദ്യാർഥികളോട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോവാൻ ‍ അഭ്യർത്ഥന നടത്തിയ ശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാർട്ടൂൺ ‍ കാണിച്ചിരുന്നത്.
പ്രതിഷേധിച്ചവരുമായി സ്കൂളിൽ ‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 2015ൽ ‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാർ ലെ എബ്ദോയിൽ ‍ പ്രവാചകന്റെ കാർട്ടൂൺ ‍ വന്നതിനെത്തുടർന്നും അക്രമം ഒരുങ്ങിയിരുന്നു. അന്ന് മാസികയുടെ ഓഫിസിൽ ‍ നടന്ന വെടിവയ്പിൽ ‍12 പേർ കൊല്ലപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.