കൊവിഡ് മുക്തയായ യുവതിയുടെ ക്വാറന്റീൻ പൂർത്തികരിച്ചിട്ടും ഹോസ്റ്റലിൽ താമസിപ്പിക്കുന്നില്ലെന്ന് പരാതി.

0

കൊവിഡ് മുക്തയായ യുവതിയുടെ ക്വാറന്റീൻ പൂർത്തികരിച്ചിട്ടും ഹോസ്റ്റലിൽ താമസിപ്പിക്കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ കൊല്ലം സ്വദേശിനിക്കാണ് താമസസ്ഥലം നഷ്ടമായ സാഹചര്യം ഉണ്ടായത്.സംഭവത്തിൽ ഹോസ്റ്റൽ ഉടമക്കെതിരായ പരാതി യുവതി പൊലീസിൽ നൽകി.

സെപ്റ്റംബർ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിൽ നിന്നും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയിരുന്നത്. 31ന് നടത്തിയ കൊവിഡ് പരിശോധനയിൽ യുവതിയും കൊവിഡ് പൊസിറ്റീവായി കണ്ടെത്തി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയാവുകയും ചെയ്തു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ മാനദണ്ഡം അനുസരിച്ചുള്ള ഏഴ് ദിവസം ക്വാറന്റീനും പൂർത്തിയാക്കി.കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിൽ എത്തിയത് . എന്നാൽ, ഹോം ക്വാറന്റീന്‍ പോകാത്തനിനാൽ ‍ ഹോസ്റ്റലിൽ ‍ പ്രവേശിപ്പിക്കാൻ ‍ കഴിയില്ലെന്നാണ് അധികൃതർ ‍ അറിയിച്ചതെന്നാണ് യുവതി പറയുന്നത്.

കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നിലവിൽ സാഹചര്യത്തിൽ സഹപ്രവർത്തകയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് യുവതി. എന്നാൽ, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവൻ സമയം ഹോസ്റ്റൽ മുറിയിൽ ചിലവഴിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീൻസ് ഹോസ്റ്റൽ ഉടമ പ്രതികരിച്ചത്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രോഗമുക്തരായിട്ടും, കൊവിഡ് ഭീതിയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. പലരും പരാതി നൽകാൻ തയ്യാറാകുന്നുമില്ല. പൊതുജനങ്ങൾക്കിടയിൽ ഇത്തരം അനാവശ്യ ഭീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെയും അഭിപ്രായം.

Leave A Reply

Your email address will not be published.